26 April 2024 Friday

കുന്നംകുളത്ത് കോവിഡ് രോഗിയായ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെ അബോധാവസ്ഥയിലും കണ്ടെത്തി .

ckmnews

കുന്നംകുളത്ത് കോവിഡ് രോഗിയായ  ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെ അബോധാവസ്ഥയിലും കണ്ടെത്തി .


കുന്നംകുളം :കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെ അബോധാവസ്ഥയിലും   വീടിനുളളിൽ കണ്ടെത്തി.ചൊവ്വന്നൂരിൽ എസ് ബി ഐ ബാങ്കിന് സമീപം കോർട്ടേഴ്സിൽ താമസിക്കുന്ന ചീരൻ വീട്ടിൽ ജോബി (54)  ആണ് മരിച്ചത്.ഭാര്യ 48 കാരിയായ വിനിയെ അബോധാവസ്ഥയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ 14 നാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട്  വിട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് ശേഷം ഇവരെ ഫോൺ വിളിച്ച് ബന്ധപ്പെടാൻ സഹോദരൻ ടോബി ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് വാർഡ് മെബർ ബിബിന്റെ സഹായതോടെ പോലീസിൽ വിവരം അറിയിച്ച് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പോലീസ് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തളളി തുറന്നപ്പോഴാണ് ഒരാളെ മരിച്ച നിലയിലും മറ്റൊരാളെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഉടനെ വീട്ടമ്മയെ ആശുപത്രിയിൽ എത്തിച്ചു,  ജോബിയുടെ മൃതദേഹം ഡി വൈ എഫ് ഐ  പ്രവർത്തകരായ വിനോദ്, ഷോൺ, നിധിൻ, അക്ഷയ് വാർഡ് മെമ്പറായ ബിബിൻ എന്നിവർ ചേർന്ന് മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് ചിത്ര വിനോഭാജി, വൈസ് പ്രസിഡന്റ് അഡ്വ വി.എസ് സുമേഷ്, കെ.കെ സതിശൻ ,എം.വി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. മരിച്ച ജോബിയുടെ ജ്യേഷ്ഠൻ ടോബിയുടെ മകൾ  പ്രസവാനന്തരം പത്ത് ദിവസത്തിനകം 25 വയസുള്ള അനീറ്റ കഴിഞ്ഞ 15 ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.