09 May 2024 Thursday

കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട തപാൽ ജീവനക്കാർക്ക് മതിയായ ആദരവ് നൽകാത്തതിൽ എൻ.എഫ്.പി .ഇ യുടെ നേതൃത്വത്തിൽ മാറഞ്ചേരി പോസ്റ്റ് ഓഫീസിൽ പ്രതിഷേധ ദിനം ആചരിച്ചു

ckmnews

കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട തപാൽ ജീവനക്കാർക്ക് മതിയായ ആദരവ് നൽകാത്തതിൽ എൻ.എഫ്.പി .ഇ യുടെ നേതൃത്വത്തിൽ മാറഞ്ചേരി പോസ്റ്റ് ഓഫീസിൽ  പ്രതിഷേധ ദിനം ആചരിച്ചു


എരമംഗലം:കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട തപാൽ ജീവനക്കാർക്ക് മതിയായ ആദരവ് നൽകാത്തതിൽ എൻ.എഫ്.പി .ഇ യുടെ നേതൃത്വത്തിൽ മാറഞ്ചേരി പോസ്റ്റ് ഓഫീസിൽ  പ്രതിഷേധ ദിനം ആചരിച്ചു.ബന്ധപ്പെട്ട അധികാരികൾ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.എൻ.എഫ്. പി. ഇ തിരൂർ ഡിവിഷണൽ വൈസ് പ്രസിഡൻറ് വിജയൻ വാക്കേത്ത് ഉദ്ഘാടനം ചെയ്തു.എൻ.എഫ്.പി.ഇ വർക്കിങ്ങ് കമ്മറ്റി മെമ്പർ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വരദ, നിർമല, പി.നേവൽ എന്നിവർ സംസാരിച്ചു