09 May 2024 Thursday

സിനിമ, സീരിയൽ...ലോക്ഡൗണിൽ കാട വളർത്തലും ചങ്ങരംകുളം ആലംകോട് സ്വദേശിയായ ആദി ശ്രദ്ധേയനാവുന്നു

ckmnews

സിനിമ, സീരിയൽ...ലോക്ഡൗണിൽ കാട വളർത്തലും


ചങ്ങരംകുളം ആലംകോട് സ്വദേശിയായ ആദി ശ്രദ്ധേയനാവുന്നു


ചങ്ങരംകുളം:കാടവളർത്തലിലും ഒരു കലയുണ്ടെന്ന് തെളിയിക്കുകയാണ് പഠനത്തോടൊപ്പം സിനിമയിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച് ശ്രദ്ധേയനായ ചങ്ങരംകുളം ആലംകോട്  സ്വദേശിയായ പതിമൂന്നുകാരൻ.


വീക്ഷണം സര്‍ക്കുലേഷന്‍ മാനേജര്‍ പ്രണവത്തിൽ പ്രസാദിൻെറയും ആലങ്കോട് ഗ്രാമപ്പഞ്ചായത്തംഗം സുനിത ചെർളശേരിയുടെയും മകൻ ആദി (13) ആണ് അടച്ചിടൽകാലത്ത് കാട വളർത്തൽ നടത്തി പുതിയവഴി കണ്ടെത്തുന്നത്.


50 മുട്ട വാങ്ങി വീട്ടിൽത്തന്നെ ബൾബും ചൂട് ക്രമീകരണ സംവിധാനങ്ങളുമൊരുക്കിയാണ് കാടവളർത്തലിന് തുടക്കംകുറിച്ചത്. 16 ദിവസം കഴിഞ്ഞതോടെ മുട്ടകൾ വിരിഞ്ഞു. ഇപ്പോൾ അവയ്ക്കാവശ്യമായ തീറ്റയും പരിചരണവുമൊക്കെയായി അടച്ചിടലിൻ്റെ വിരസതയകറ്റുകയാണ് ആദി.


ഒന്നൊന്നര പ്രണയകഥ, കാറ്റ് കടൽ അതിരുകൾ എന്നീ സിനിമകളിലും സീരിയലുകളിലും ആദി അഭിനയിച്ചിരുന്നു. ലാൽജോസിന്റെ ആനന്ദകല്യാണം എന്ന സിനിമ പുറത്തിറങ്ങാനുണ്ട്. മൂന്നരവയസ്സിൽ ചാനലുകളിലെ വിവിധ പരിപാടികലൂടെയാണ് കലാരംഗത്തെത്തിയത്.

സൂര്യ ടിവിയിലെ യിലെ കുട്ടി പട്ടാളം അമൃത ചാനലിലെ ലിറ്റിൽ കിച്ചൻ,കൈരളി ടിവിയിലെ യിലെ സൂപ്പർ കിഡ്സ് എന്ന പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.കോക്കൂർ വി.എച്ച്.എസ്.ഇയിലെ എട്ടാംതരം വിദ്യാർഥിയാണ് ആദി