09 May 2024 Thursday

ജില്ലയില്‍ അവശ്യ സാധനങ്ങളുടെ പ്രവർത്തന സമയം എല്ലാ ദിവസവും ഉച്ചക്ക് 2 മണി വരെ:നിയന്ത്രണം പാലിക്കണം

ckmnews

ജില്ലയില്‍ അവശ്യ സാധനങ്ങളുടെ പ്രവർത്തന സമയം എല്ലാ ദിവസവും ഉച്ചക്ക് 2 മണി വരെ:നിയന്ത്രണം പാലിക്കണം


ചങ്ങരംകുളം:ജില്ലയില്‍ അവശ്യ സാധനങ്ങളുടെ പ്രവർത്തന സമയം എല്ലാ ദിവസവും ഉച്ചക്ക് 2 മണി വരെ ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി.കഴിഞ്ഞ ദിവസം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ അവശ്യസാധനങ്ങളുടെ വില്‍പന അനുവദിക്കൂ എന്ന് സര്‍ക്കുലര്‍ വന്നിരുന്നെങ്കിലും വ്യാപാരി നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കുലറില്‍ മാറ്റം വരുത്തുകയായിരുന്നു.റേഷന്‍ കടകള്‍, ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍  ഉച്ചക്ക് 2 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി.ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി / ഓണ്‍ ലൈന്‍ പേമെന്റ് എന്നിവ പ്രോല്‍സാഹിപ്പിക്കണം.

സാധനങ്ങൾ വാങ്ങാൻ വന്നവർക് നിർബന്ധമായും അകലം പാലിച്ചു കൊണ്ട് വളരെ കുറഞ്ഞ സമയത്തിനകം  വ്യാപാരം നടത്തണമെന്നും സാധനങ്ങൾ വാങ്ങാനെന്ന പേരിൽ ആളുകൾ വെറുതെ പുറത്ത് കറങ്ങി നടക്കുന്ന സാഹചര്യം ഉള്ളതിനാൽ സാധനങ്ങൾ നൽകി കഴിഞ്ഞാൽ ഉപഭോക്താക്കളെ എത്രയും പെട്ടന്ന് അവിടെ നിന്നും ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദേശം പോലീസ് നല്‍കിയിട്ടുണ്ട്.