09 May 2024 Thursday

ചങ്ങരംകുളം മേഖലയിലും ശക്തമായ വേനല്‍മഴ തുടരുന്നു വയലുകളും തോടുകളും നിറയുന്നു പലയിടത്തും വെള്ളക്കെട്ടുകള്‍

ckmnews

ചങ്ങരംകുളം മേഖലയിലും ശക്തമായ വേനല്‍മഴ തുടരുന്നു 


വയലുകളും തോടുകളും നിറയുന്നു പലയിടത്തും വെള്ളക്കെട്ടുകള്‍


ചങ്ങരംകുളം:കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വേനല്‍മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂക്ഷമായി.ചങ്ങരംകുളം മേഖലയില്‍ വയലുകളും തോടുകളും നിറഞ്ഞ് തുടങ്ങി.റോഡുകള്‍ പലതും  വെള്ളക്കെട്ടുകള്‍ നിറഞ്ഞത് അപകടഭീതി  ഉണ്ടാക്കുന്നുണ്ട്.പലയിടത്തും വേനല്‍കൃഷിയും മറ്റു കാര്‍ഷിക വിളകളും മഴയില്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.തോടുകളും കാനകളും അടഞ്ഞതിനാല്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത് തടയാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.