26 April 2024 Friday

കടല്‍ക്ഷോപം രൂക്ഷമാവുന്നു തീരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണം:എഎം രോഹിത്ത്

ckmnews

കടല്‍ക്ഷോപം രൂക്ഷമാവുന്നു തീരത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണം:എഎം രോഹിത്ത്


പൊന്നാനി:കടൽക്ഷോഭം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പൊന്നാനി തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോൺഗ്രസ് നേതാവ് എം രോഹിത് ആവശ്യപ്പെട്ടു.കാലവർഷം ആരംഭിക്കുകയാണ്.ഇത്തവണയും പൊന്നാനിയിലെ തീരദേശ മേഖലയിലെ കടൽഭിത്തിയുടെ അഭാവം മൂലം ഉണ്ടാകുന്ന കടലാക്രമണം സാധാരണക്കാരായ തീരനിവാസികൾക്ക് നൽകുന്ന നഷ്ടങ്ങൾ ചെറുതല്ലെന്നും ഇപ്പോൾ തന്നെ പൊന്നാനിയുടെ തീരദേശത്ത് കടലാക്രമണം മൂലം വീടുകളിൽ വെള്ളം കയറി ജനങ്ങൾ ദുരിതത്തിലാകുന്ന സ്ഥിതിയാണുള്ളതെന്നും രോഹിത്ത് പറഞ്ഞു. സമീപ ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിച്ചാൽ വീടുകൾ നഷ്ടപ്പെടുകയും ക്യാമ്പുകളെയും ബന്ധുവീടുകളെയും അഭയം പ്രാപിക്കേണ്ട സ്ഥിതി വരും. കോവിഡ് മഹാമാരിയുടെ വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂട്ടത്തോടെയുള്ള ക്യാമ്പ് സഹവാസങ്ങൾ അപ്രായോഗികവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നമ്മൾ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ ഇത്തരം സ്ഥിതിഗതികൾ മുന്നിൽ കണ്ട് അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളമെന്നും അഭ്യർത്ഥിച്ചു.പൊന്നാനിയിലെ തീരദേശത്തെ കടലാക്രമണത്തെ സംബന്ധിച്ചുള്ള ആശങ്കകൾ മലപ്പുറം കളക്ടറെയും തഹസിൽദാറെയും അറിയിച്ചിട്ടുണ്ട്.തീരദേശ വാസികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തണമെന്നും  രോഹിത് പറഞ്ഞു