01 May 2024 Wednesday

വട്ടംകുളം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി നടുവട്ടം കർമ്മ സാന്ത്വന വേദി

ckmnews


എടപ്പാൾ :ലോകം മുഴുവനും കൊവിഡ് എന്ന മഹാമാരിക്കെതിരെ കൈയ് മെയ് മറന്നു പോരാടുമ്പോൾ വട്ടംകുളം പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി ജീവ കാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായി മാറിയ നടുവട്ടം കർമ്മ സാന്ത്വന വേദി.കഴിഞ്ഞ  ലോക്ഡൗൺ സമയത്ത് ഭഷ്യ കിറ്റുകളാണ് നൽകിയതെങ്കിൽ , ഇപ്രാവശ്യം ഉയർന്ന ക്വാളിറ്റിയുള്ള 10 PPE കിറ്റുകളാണ് കോവിഡ് കെയർ സെന്ററിലേക്ക് ഇന്ന് കൈമാറിയത്.വട്ടംകുളം പഞ്ചായത്ത് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ കർമ്മയുടെ ഭാരവാഹികളായ സഗീർ. കെ വി, യുസഫ്. കെ പി, റിയാസ് യു വി, ഷാഫി ഹീറോ, എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ശ്രീ കഴുങ്കിൽ മജീദ് കിറ്റുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി.ശ്രീ മനോജ്,മറ്റു മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായി. കർമ്മ സാന്ത്വന വേദിയുടെ ഈ പ്രവർത്തനം കോവിഡ് സമയത്ത് വിലമതിക്കാനാവാത്ത മൂല്യമുള്ളതാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.   കർമ്മയുടെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ നന്ദിയും കടപ്പാടും സെക്രട്ടറി അറിയിച്ചു.