26 April 2024 Friday

ലോക്ക്ഡൗണ്‍ നിയന്ത്രണം താലൂക്കിലെ പ്രധാന റോഡുകള്‍ പലതും അടച്ചു

ckmnews

ലോക്ക്ഡൗണ്‍ നിയന്ത്രണം താലൂക്കിലെ പ്രധാന റോഡുകള്‍ പലതും അടച്ചു


ചങ്ങരംകുളം:ലോക്ക്ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി താലൂക്കിലെ പ്രധാന റോഡുകള്‍ പലതും അടച്ചു.നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായാണ് പോലീസ് നടപടികള്‍ ശക്തമാക്കിയത്.പല സ്ഥലത്തും ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകള്‍ അടക്കം പൂര്‍ണ്ണമായും കെട്ടി അടച്ചത് പ്രതിഷേധങ്ങള്‍ക്കും കാരണമായിട്ടുണ്ട്.രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റ്,വാക്സിനേഷന്‍,മറ്റു ആശുപത്രി ആവശ്യങ്ങള്‍ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത രീതിയില്‍ പോലീസ് നടപടികള്‍ കടുപ്പിച്ചാല്‍ നിയന്ത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതങ്ങളിലേക്ക് പോവേണ്ടി വരുമെന്നാണ് ഒരു വിഭാഗം പറയുന്നത്.എന്നാല്‍ നടപടികള്‍ ലഘൂകരിച്ചാല്‍ ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുമെന്നാണ് പോലീസിന്റെ നിലപാട്