26 April 2024 Friday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി ഒന്നാം ക്ലാസ്‌ക്കാരന്‍ സയാന്‍.

ckmnews


പെരുമ്പിലാവ്:കോവിഡ് മഹാമാരിയില്‍ ലോകം ഉരുകുമ്പോഴും, പ്രതിരോധ വാക്‌സിനില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ച് കേരളത്തെ മരണത്തിലേക്ക് തളളിവിടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുത്ത് ഒന്നാം ക്ലാസ്‌ക്കാരനും. തനിക്ക് സ്‌നേഹ സമ്മാനമായി കിട്ടുന്ന തുക കുടുക്ക പെട്ടിയില്‍ കൂട്ടിവെച്ച് സൈക്കിള്‍ വാങ്ങാന്‍ കരുതിവെച്ച തുകയാണ് ഒന്നാം ക്ലാസ്‌ക്കാരനും കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ്  വടക്കേ കോട്ടോല്‍ സ്വദേശിയുമായ സയാന്‍ പഞ്ചായത്ത് അതികൃതര്‍ക്ക് കൈമാറിയത്. ഡി.വൈ.എഫ്.ഐ കരിക്കാട് മേഖല സെക്രട്ടറി ഷെഫീക്കിന്റെയും (ഷെഫീക്ക് മോസ്‌കൊ) റൂഫിനയുടെയും മകനാണ് സയാന്‍. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് (സി.എം.ഡി.ആര്‍.എഫ് പദ്ധതിയിലേക്ക്) നല്‍കിയ തുക സയാനില്‍ നിന്നും കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്‍ ഏറ്റുവാങ്ങി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജയകുമാര്‍ പൂളക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കൊച്ചനിയന്‍, വാര്‍ഡ് അംഗം കെ.എസ്. നിഷ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.