26 April 2024 Friday

ഹൃദയാഘാതത്തെ തുടർന്ന് കുന്നംകുളം സ്വദേശി അൽഐനിൽ നിര്യാതനായി

ckmnews



അൽഐൻ∙ തൃശൂർ കുന്നംകുളം വട്ടംപാടത്തിനു സമീപം മുതുവമ്മൽ സ്വദേശി പുറക്കാട്ട് ആഷിഖ് (33) ഹൃദയാഘാതംമൂലം അൽഐനിൽ അന്തരിച്ചു. 

ലുലു ഗ്രൂപ്പിന്റെ അൽഐൻ ശാഖയിൽ ജോലി ചെയ്തുവരികയായിരുന്നു. പുറക്കാട്ട് അഷ്റഫിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ഷഹന. മകൻ: ആദം ആഷിഖ്. സഹോദരങ്ങൾ: ഫാറൂഖ്, ഹസീന, ഫസ്ന. കബറടക്കം പിന്നീട് നാട്ടിൽ.