26 April 2024 Friday

മരത്തംകോട് വൻ വിദേശമദ്യവേട്ട;രണ്ട് പേര്‍ അറസ്റ്റില്‍

ckmnews

മരത്തംകോട് വൻ വിദേശമദ്യവേട്ട;രണ്ട് പേര്‍ അറസ്റ്റില്‍


കുന്നംകുളം:മരത്തംകോട്

വൻ വിദേശമദ്യ വേട്ട

രണ്ട് പേർ കുന്നംകുളം പോലീസിൻ്റെ പിടിയിൽ.മരത്തംകോട് എ.കെ.ജി. നഗര്‍ സ്വദേശികളായ കുരുതുകുളം വീട്ടില്‍ ജോസഫ് ( 44 ),കുറിഞ്ഞിലയില്‍ വീട്ടില്‍ ഷെഹി (34)എന്നിവരാണ് അറസ്റ്റിലായത്.കുന്നംകുളം എ.സി.പി. അനീഷ്. വി. കോരക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജോസഫിന്റെ വീട്ടില്‍ കുന്നംകുളം എസ്എച്ച്.ഒ.എന്‍.എ.അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 21 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയത്.പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്.എച്ച്.ഒ.യെ കൂടാതെ എസ്.ഐ. പ്രദീപ് കുമാര്‍ , എഎസ്‌ഐ സജീവന്‍, സീനിയര്‍ സിപിഒ ബിജു, സിപിഒമാരായ ഷിഹാബ്,വൈശാഖ്, മെല്‍വിന്‍, വിനോദ്, ഹരീഷ്,അഭിലാഷ്, മധു, സന്ദീപ്, ദേവേഷ് എന്നിവരും ഉണ്ടായിരുന്നു.