26 April 2024 Friday

കുമരനല്ലൂരില്‍ ബൈക്ക് കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

കുമരനല്ലൂരില്‍ ബൈക്ക് കാറിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


എടപ്പാള്‍:കുമരനല്ലൂർ മില്ല് സ്റ്റാപ്പിൽ

കാറും നിയന്ത്രണം വിട്ട ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച്ച ഉച്ചയോടെയാണ് അപകടം.എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ എതിരെ വന്ന ബൈക്ക് നിയന്ത്രണം വിട്ട് കൂട്ടിയിടിച്ചാണ് അപകടം.ബൈക്കിൽ നിന്ന് തെറിച്ച് വീണ രണ്ട് പേരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായ പരിക്കേറ്റ ഒരാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് എത്തിയാണ് കൂട്ടിയിടിച്ച വാഹനങ്ങൾ റോഡിൽ നിന്നും മാറ്റിയത്.