26 April 2024 Friday

കുന്നംകുളത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുടെ ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് കണ്ടെത്തി കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം

ckmnews

കുന്നംകുളത്ത് നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളുടെ ബ്ളാങ്ങാട് ബീച്ചില്‍ നിന്ന് കണ്ടെത്തി


കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത  ആണ്‍കുട്ടിക്കൊപ്പം


കുന്നംകുളത്തു നിന്നും കാണാതായ രണ്ടു പെൺകുട്ടികളെ ബ്ലാങ്ങാട് നിന്നും കണ്ടെത്തി.പ്രായപൂർത്തിയാവാത്ത ആൺകുട്ടിക്കൊപ്പമാണ് ഇവരെ കണ്ടെത്തിയത്.കുന്നംകുളം കിഴൂർ, അടുപ്പൂട്ടി സ്വദേശിനികളായ വിദ്യാർഥിനികൾ സഹപാഠിയുടെ വീട്ടിലെക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.ബുധനാഴ്ച രാത്രിയായിട്ടും ഇരുവരും തിരിച്ചെത്തിയില്ല.തുടർന്ന് ബന്ധുക്കൾ കുന്നംകുളം പോലീസിൽ പരാതി നൽകി. ഇതോടെ പോലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിനൊടുവിൽ രാത്രി 9.30 ഓടെ ചാവക്കാട് ബ്ലാങ്ങാട് കള്ളാമ്പിപ്പടിക്കടുത്ത് നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥിയുമായാണ് ഇരുവരും ചാവക്കാട് ബീച്ചിലെത്തിയതെന്നാണ് വിവരം.