26 April 2024 Friday

അകലാട് കടക്ക് മുന്നില്‍ ഇരുന്ന് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന് സൈക്കിള്‍ ഷോപ്പ് ഉടമയെ മര്‍ദ്ധിച്ചു മര്‍ദ്ധനമേറ്റ ഗൃഹനാഥന്‍ മരിച്ചു പ്രതി പിടിയില്‍

ckmnews

അകലാട് കടക്ക് മുന്നില്‍ ഇരുന്ന് മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന് സൈക്കിള്‍ ഷോപ്പ് ഉടമയെ മര്‍ദ്ധിച്ചു


മര്‍ദ്ധനമേറ്റ ഗൃഹനാഥന്‍ മരിച്ചു പ്രതി പിടിയില്‍


ചാവക്കാട്:കടക്ക് മുന്നില്‍ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒരു സംഘം മര്‍ദ്ധിച്ച ഗൃഹനാഥന്‍ മരിച്ചു.അകലാട് ഖദർപള്ളി സ്വദേശിയും, സൈകിൾ ഷാേപ്പ് ഉടമയുമായ കുന്നമ്പത്ത് കോഞ്ചേടത്ത് കുഞ്ഞു എന്നവരുടെ മകനുമായ മുഹമ്മദലി(65)ആണ് മര്‍ദ്ധനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്.ഞായറാഴ്ച്ച രാത്രി എട്ടോടെയാണ് സംഭവം. ദേശീയപാതയോരത്ത് മുഹമ്മദലിയുടെ വീട് ഭാഗിച്ച് മുൻഭാഗത്താണ് സൈക്കിൾ ഷോപ്പ്. ഞായറാഴ്ച ഉച്ചയോടെ ഇവിടെ ഷഫീഖും,തമിഴ്നാട് സ്വദേശിയായ മുരുകനും മദ്യപിക്കുന്നതിനെ  മുഹമ്മദാലി ചോദ്യം ചെയ്തു. തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ്  മര്‍ദ്ദനത്തിൽ കലാശിച്ചത്.സംഭവത്തില്‍ അകലാട് കുന്നത്ത് കുരിക്കള കത്ത് ശഫീഖി(30)നെ വടക്കേകാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.മുഹമ്മദലിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരിന്നു.മൃതദേഹം ഹയാത് ആശുപത്രി മോർച്ചറിയിൽ.