01 May 2024 Wednesday

പിൻവാതിൽ നിയമനം:സ്പീക്ക്എങ് വേദിക്കരിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു

ckmnews

പിൻവാതിൽ നിയമനം:സ്പീക്ക്എങ് വേദിക്കരിൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു


എടപ്പാൾ :പിൻവാതിൽ നിയമനത്തിലൂടെ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ച ഇടതു പക്ഷ സർക്കാരിന്റെ നിയമന കുംഭകോണത്തിൽ  പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി തവനൂർ മണ്ഡലത്തിലെ  മുഖ്യമന്ത്രിയുടെ സ്പീക്ക്എങ് പരിപാടിയിലേക്ക് മാർച്ചും പരിസരത്ത് പ്രതിഷേധ ധർണയും നടത്തി.പ്രതിഷേധ സമരം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എം അബ്ദുള്ളകുട്ടി  ഉദ്ഘാടനം ചെയ്തു.

ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐപി ജലീൽ അധ്യക്ഷത വഹിച്ചു. 

മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ പി കുഞ്ഞിപ്പഹാജി,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ കൈനിക്കര, ട്രഷറർ പത്തിൽ സിറാജ്, ജില്ലാ എംഎസ്എഫ് സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പിപി ഫൈസൽ, വികെഎ മജീദ്, അഷ്‌കർ പുറത്തൂർ, വിപി റഷീദ്,ഷാനിബ് പുറത്തൂർ,മൻസൂർ മരയങ്ങാട്ട്,ഏവി നബീൽ, യൂനുസ് പാറപ്പുറം,  ഹുസൈൻ നരിപ്പറബ്ബ്, ഷൌക്കത്ത് കുന്നത്ത്, സുഹൈൽ ഏ, സാദിക്ക് പി, ശിഹാബ് മംഗലം, നാസിക് ബീരാഞ്ചിറ എന്നിവർ പ്രസംഗിച്ചു