01 May 2024 Wednesday

നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്ക്

ckmnews

നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്ക്


പെരുമ്പിലാവ്:പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാനപാതയിൽ അറയ്ക്കൽ പാടത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ തൃത്താല കൂമ്പുറ വീട്ടിൽ ഹിഷാം (22), മേഴത്തൂർ പുത്തൻവിള വീട്ടിൽ അലൻ (18) എന്നിവർക്കാണ് പരിക്കേറ്റത്. കാറിലെ ഡ്രൈവറായ മഹ്‌റൂഫി(30)നും പരിക്കേറ്റു. ബൈക്ക് യാത്രക്കാർ പെരുമ്പിലാവിൽ നിന്ന്‌ തൃത്താലയ്ക്ക് പോകുകയായിരുന്നു ചാലിശ്ശേരി ഭാഗത്തുനിന്ന്‌ വന്ന കാർ ബൈക്കിലും സമീപത്തെ മതിലിലുമിടിച്ച് മറിയുകയായിരുന്നു.