26 April 2024 Friday

കടവല്ലൂരില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ കരക്കുകയറ്റി കാട്ടിലേക്ക് വിട്ടു

ckmnews



കിണറ്റില്‍ വീണ കാട്ടുപന്നിയെ കരക്കുകയറ്റി കാട്ടിലേക്ക് വിട്ടു.കടവല്ലൂര്‍ വടക്കുമുറി വടക്കേ കളത്തില്‍ സുലോചനയുടെ വീട്ടുകിണറ്റിലാണ് ബുധനാഴ്ച രാത്രി കാട്ടുപന്നി വീണത്.വ്യാഴാഴ്ച രാവിലെ വെള്ളം കോരാന്‍ ചെന്നപ്പോഴാണ് കിണറ്റില്‍ പന്നിയെ കണ്ടത്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കാട്ടുപന്നിയെ കിണറ്റില്‍ നിന്നും പുറത്തെടുത്ത് തുറന്നുവിട്ടു. എസ്.എഫ്.ഒ അശോകന്‍, ഓഫീസര്‍മാരായ നൗഷാദ്.എന്‍.എ, നിധീഷ്, കുഞ്ഞുമോന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തുടർന്ന് വായിക്കാൻ