26 April 2024 Friday

ആലങ്കോട് ലീലാകൃഷ്ണൻ പൊന്നാനിക്കോലായക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു

ckmnews




ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പൊന്നാനിക്കോലായ പദ്ധതിയിലേക്ക് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ രചിച്ച പത്ത് പുസ്തകങ്ങൾ നൽകി. പ്രോഗ്രാം കോഡിനേറ്റർ സോമൻ ചെമ്പ്രേത്ത് പുസ്തകങ്ങൾ സ്വീകരിച്ചു. കവിയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡൻ്റ് എം. ശ്രീധരൻ, വൈസ് പ്രസിഡൻ്റ് കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.ഉണ്ണികൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗം എം.എം.ബഷീർ എന്നിവർ പങ്കെടുത്തു.പൊന്നാനി താലൂക്കിലെ മുഴുവൻ എഴുത്തുകാരുടെയും കൃതികൾ ശേഖരിക്കുന്ന പൊന്നാനിക്കോലായ എന്ന പദ്ധതി സാഹിത്യ ആസ്വാദകർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണെന്ന് കവി അഭിപ്രായപ്പെട്ടു.