26 April 2024 Friday

മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി

ckmnews

പൊന്നാനി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.അബ്ദുൾ ലത്തീഫിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്ര പുതുപൊന്നാനിയിൽ കെ.പി.സി.സി നിർവ്വാഹ സമിതി അംഗം വി.സെയ്തു മുഹമമത് തങ്ങൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.  ഡി.സി.സി ജന:സെക്രട്ടറി ടി.കെ.അഷറഫ്, വി.ചന്ദ്രവല്ലി,അഡ്വ:കെ.പി.അബ്ദുൾ  ജബ്ബാർ, എം.രാമനാഥൻ, അലി പുതുപൊന്നാനി, കേശവൻ, മിനി ജയപ്രകാശ്, എ.ജയപ്രകാശ് , എം.എ.നസീം ,കെ.മുരളിധരൻ എന്നിവർ പ്രസംഗിച്ചു. പദയാത്ര വൈകുന്നേരം കൊല്ലം പടിയിൽ സമാപിച്ചു