26 April 2024 Friday

കോവിഡ് കാലത്ത് പോഷകമൂല്യമുള്ള പച്ചില കൃഷി നട്ടുവളർത്തി സാന്ത്വനം ഹെൽപ്പ് ഡെസ്ക്.

ckmnews


കടവല്ലൂര്‍:കോവിഡ് കാലത്ത് പോഷകമൂല്യമുള്ള കുഞ്ഞില കൃഷി രീതിയുമായ് സാന്ത്വനം പാലിയേറ്റീവ് വളണ്ടിയർമാർ രംഗത്ത്.   രോഗികൾക്കാവശ്യമായ പുതിയ പച്ചില  കൃഷിരീതിയുമായാണ്  ഇവർ രംഗത്തെത്തിയത്.കോവിഡിനെ അതിജീവിക്കാനായുള്ള വീട്ടിലിരിപ്പു കാലത്ത് വീടുകളിൽ  ഒരു പുത്തൻ കൃഷി രീതിയാക്കുക കയാണ് മൈക്രോ ഗ്രീൻ എന്ന ഈ കൃഷി രീതിയെന്ന് സാന്ത്വനം ഭാരവാഹികൾ  പറഞ്ഞു.


 ആഴ്ചകൾക്കു മുൻപ് സാന്ത്വനം ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിതമായ അക്കിക്കാവ് വി എച്ച് എസ്സി  വിഭാഗം ക്ലാസ്സ് മുറികളിലാണ്  ധാന്യങ്ങളും പയറു വർഗ്ഗങ്ങളുമെല്ലാം മുളപ്പിച്ചെടുത്തത്.


 വിളവെടുപ്പിൻ്റെ ഉദ്ഘാടനം പ്രകൃതിസംരക്ഷണ സംഘം കോഡിനേറ്റർ റഫീഖ് കടവല്ലൂരിനു നൽകി കൊണ്ട്  സാന്ത്വനം പാലിയേറ്റീവ് പ്രസിഡൻ്റ് ഉസ്മാൻ കല്ലാട്ടയിൽ നിർവ്വഹിച്ചു.


 വൈസ് പ്രസിഡൻ്റ് രാഘേഷ് പി. രാഘവൻ, സെക്രട്ടറി എം.എ. കമറുദ്ദീൻ , മോഡേൺ ബഷീർ, പി.എം. സാബു മാസ്റ്റർ, ഷംസു വില്ലന്നൂർ, സി. ശിവകുമാർ , കെ.എം. അൻവർ, അബു പുത്തംകുളം  എന്നിവർ പങ്കെടുത്തു.


 വീട്ടിലെ ഉപയോഗ ശൂന്യമായ പാത്രങ്ങളിൽ ചെറുപയർ, ഉലുവ, ചീര, പയർ, കടുക്, മല്ലി, ഗോതമ്പ്, തുടങ്ങിയവയെല്ലാം പാത്രത്തിൽ ചാക്കു നനച്ചിട്ടു വളർത്താം വിത്തുകൾ മുളച്ച് രണ്ട് ഇലകളും താഴെ ചെറിയ തളിരിലകളും വന്ന ശേഷം വിളവെടുക്കാം വേരിനു മുകളിലായി തണ്ടോടു കൂടി തന്നെ മുറിച്ചെടുത്ത് തോരൻ, ഉപ്പേരി , എന്നിവ പാചകം ചെയ്തു ഭക്ഷിക്കാം.