26 April 2024 Friday

അക്കിക്കാവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം അപകടത്തിൽ തെറിച്ച് വീണ് കണ്ടെയ്നറിന് അടിയിൽപ്പെട്ട യുവാവിന് ദാരുണ അന്ത്യം.

ckmnews

അക്കിക്കാവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം


അപകടത്തിൽ തെറിച്ച് വീണ് കണ്ടെയ്നറിന് അടിയിൽപ്പെട്ട യുവാവിന് ദാരുണ അന്ത്യം.


പെരുമ്പിലാവ്:അക്കിക്കാവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ഒരാള്‍ മരിച്ചു.

മാള കുറുവിലശേരി വേമ്പിൽ സിജോ (37)യാണ് മരിച്ചത്

സാരമായ് പരിക്കേറ്റ കണ്ണൂർ പാനൂർ സ്വദേശി ശ്വേതസി (20) നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട സിജോ  മത്സ്യം കയറ്റി തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് അക്കിക്കാവിൽ 

തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയിലെ  ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.കുന്നംകുളം പോലീസും, ഹൈവേ പെട്രോളിങ് പോലീസും

സംഭവ  സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് രക്തം റോഡിൽ തളംകെട്ടിനിന്നതിനെ തുടർന്ന് കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി ശുചീകരണം നടത്തി.