08 December 2023 Friday

കൊച്ചിയിൽ മയക്കുമരുന്നുമായി പൊന്നാനി സ്വദേശികൾ പിടിയിൽ

ckmnews

കൊച്ചിയിൽ മയക്കുമരുന്നുമായി പൊന്നാനി സ്വദേശികൾ പിടിയിൽ 



കൊച്ചി: ഇടപ്പള്ളിയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മലപ്പുറം പൊന്നാനി സ്വദേശികളായ അനസ്, അജ്മൽ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പോലീസ് പിടികൂടിയത്.മയക്കുമരുന്ന് വിൽപ്പനയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയത്. ഇവരുടെ പക്കൽ നിന്നും പത്തര ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കൊച്ചി ഷാഡോ പോലീസും എളമക്കര പോലീസും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.