26 April 2024 Friday

നരിപ്പറമ്പ് പാടശേഖരത്തിൽ നടീൽ ഉത്സവം നടത്തി

ckmnews


എടപ്പാൾ: കാലടി പഞ്ചായത്തിലെ നരിപ്പറമ്പ് പാടശേഖരത്തിൽ ഇരട്ട വരി നടീൽ നടത്തി.കാലടി ഒന്നാം വാർഡിൽ നടന്ന നടീൽ ഉത്സവം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസ്‌ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ മെമ്പർ ദിലീഷ് ഇ കെ, വാർഡ് മെമ്പർ സലീന, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.മലപ്പുറം കെ വി കെ യുടെ നേതൃത്വത്തിലായിരുന്നു പരിപാടി.