26 April 2024 Friday

പരാതിയില്‍ അന്യേഷണത്തിന് എത്തിയ പോലീസുകാരെ അക്രമിച്ച സംഭവം എട്ടുപേരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു

ckmnews

പരാതിയില്‍ അന്യേഷണത്തിന് എത്തിയ പോലീസുകാരെ അക്രമിച്ച സംഭവം


എട്ടുപേരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു


വടക്കേക്കാട്: പരാതി അന്വേഷിക്കാൻ എത്തിയ വടക്കേക്കാട് പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച സംഭവത്തിൽ എട്ടു പേരെ വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സുരേന്ദ്രന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.മൂന്നൈനി സ്വദേശികളായ എടശ്ശേരി നൗഫൽ(30) ചാലിൽ അഫ്സർ(30) കോവുമ്മ  തറയിൽ ജയൻ (33)കോവുമ്മ തറയിൽ സുബ്രഹ്മണ്യൻ എന്ന സുബ്രു (42)കോവുമ്മ തറയിൽ ബിജീഷ് (36) കാരാട്ടയിൽ ഷെഫീക്ക് (31)അല്ലി കോളിൽ ഷാജി (44)പുറ്റിങ്ങൽ ശശീന്ദ്രൻ എന്ന ശശി (46)എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.  പുതുവത്സര രാവിൽ നാട്ടുകാർക്ക് ശല്യമാകുന്ന രീതിയിൽ ഉച്ചത്തിൽ ശബ്ദകോലാഹലം സൃഷ്ടിച്ചെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സംഘം മർദിച്ചത്.