26 April 2024 Friday

ചൈന രണ്ട് നഗരങ്ങള്‍ അടച്ചു പൂട്ടി

ckmnews

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടിയ പശ്ചാത്തലത്തില്‍ കൊവിഡ് വ്യാപനത്തെ തടയാന്‍ ശക്തമായ നടപടികളുമായി ചൈന. ഇതിന്റ ഭാഗമായി രണ്ട് നഗരങ്ങള്‍ ചൈന അടച്ചുപൂട്ടി.


സൗത്ത് ബീജിങ്ങിലെ രണ്ട് നഗരങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളോടെ അടച്ചുപൂട്ടിയത്. ഇവിടേക്കുളള ഗതാഗതസംവിധാനങ്ങള്‍ വിലക്കി, റോഡുകള്‍ അടച്ചു, പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തേക്കോ രാജ്യത്ത് നിന്ന് പുറത്തേക്കോ കടക്കാന്‍ അനുമതി ഇല്ല. സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനും കര്‍ശന മാനദണ്ഡങ്ങളുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ നടത്താന്‍ മാത്രമാണ് അനുമതി.


2019ല്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി ചൈനയെ അതിരൂക്ഷമായാണ് ബാധിച്ചത്. എന്നാല്‍ രാജ്യവ്യാപക-പ്രാദേശിക ലോക്ക് ഡൗണ്‍, വ്യാപക പരിശോധനകള്‍, യാത്രാനിയന്ത്രണങ്ങള്‍ തുടങ്ങിയവയിലൂടെ വ്യാപനത്തെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞു. കൊവിഡിന്റെ രണ്ടാം വരവിലും കൊവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ചൈനയ്ക്ക് സാധിച്ചിരുന്നു. ഇനിയും കൂടിയേക്കുമെന്ന സാഹചര്യത്തിലാണ് ഈ മേഖലയുമായി അടുത്തുകിടക്കുന്ന രണ്ട് നഗരങ്ങള്‍ അടച്ചിടുന്നത്.