02 May 2024 Thursday

ഇറാനിൽ വ്യോമാക്രമണവുമായി ഇസ്രയേൽ വിമാനത്താവളങ്ങൾ അടച്ചു, മധ്യപൂർവ ദേശത്ത് യുദ്ധഭീതി

ckmnews

ഇറാനിൽ വ്യോമാക്രമണവുമായി ഇസ്രയേൽ


 വിമാനത്താവളങ്ങൾ അടച്ചു, മധ്യപൂർവ ദേശത്ത് യുദ്ധഭീതി


ടെഹ്‌റാൻ∙ ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായിഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇസഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രത്യാക്രമണം നടത്തുന്നുവെന്ന റിപ്പോർട്ട് മധ്യപൂർവ ദേശത്ത് യുദ്ധഭീതി ശക്തമാക്കി.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ 85–ാം ജന്മദിനത്തിലാണ് ഇസ്രയേലിന്റെ തിരിച്ചടിയെന്നത് ശ്രദ്ധേയം. സൈനിക നടപടിയുമായി ഇസ്രയേൽ മുന്നോട്ടുപോവുകയാണെങ്കിൽ ‍തിരിച്ചടിക്കുമെന്ന ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.