27 April 2024 Saturday

നാളെ ഹൈബ്രിഡ് സൂര്യഗ്രഹണം;

ckmnews



2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് സംഭവിക്കും. ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യുന്നു. ഇത്തരത്തിൽ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ (2022 ഏപ്രിൽ 20ന്) സംഭവിക്കും. 



വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് ആയിരിക്കും. അതായത് ഇത് ഭാഗിക സൂര്യഗ്രഹണമോ പൂർണ്ണ സൂര്യഗ്രഹണമോ ആയിരിക്കില്ല.  പകരം, ഇത് രണ്ടും കൂടിച്ചേർന്നതായിരിക്കും. ഇന്ത്യയിൽ നാളത്ത സൂര്യഗ്രഹണം ദൃശ്യമാകില്ല.തെക്ക്/കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്, ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ എക്സ്മൗത്തിൽ ഗ്രഹണം മൊത്തത്തിൽ ദൃശ്യമാകും.


18 മാസത്തിലൊരിക്കൽ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. നാളെ ഇന്ത്യൻ സമയം രാവിലെ 3.34 മുതൽ 6.32 വരെയാകും ഭാഗിക സൂര്യഗ്രഹണം. പൂർണ ഗ്രഹണം രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ മാത്രമാണ്. ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുമെങ്കിലും, സൂര്യൻ പൂർണമായി മൂടുന്നതിനാൽ, ഒരു മിനിറ്റിൽ താഴെ മാത്രമേ ഗ്രഹണം പൂർണ്ണമായി കാണാനാവൂ. സമയവും തീയതിയും അനുസരിച്ച്, വ്യാഴാഴ്ച ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.


ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഗ്രഹണ സമയത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഉദാ: ഗ്രഹണ സമയത്ത് ഉറങ്ങരുതെന്നാണ് വിശ്വാസം. അതുപോലെ ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതും ദോഷം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗർഭിണികൾ സൂര്യഗ്രഹണ സമയത്ത് വീടിന് പുറത്ത് ഇറങ്ങാൻ പാടില്ലെന്നും ഉണ്ടത്രേ. സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുത്. ഇത് കാഴ്ച ശക്തി തന്നെ നഷ്ടമാകുന്നതിന് കാരണമായേക്കും എന്നും പറയപ്പെടുന്നു.