26 April 2024 Friday

ചാവക്കാട് വീട്ടില്‍ കയറി ബൈക്ക് മോഷ്ടിച്ച കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

ckmnews

ചാവക്കാട് : വീട്ടില്‍ അതിക്രമിച്ചു കയറി ബൈക്ക് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ് പിടികൂടി. വാടാനപ്പള്ളി ഈസ്റ്റ് ടിപ്പുസുല്‍ത്താന്‍ റോഡ് രായംമരക്കാര്‍ വീട്ടില്‍ സുഹൈലിനെയാണ്(42) അറസ്റ്റ് ചെയ്തത്. തിരുവത്ര കോട്ടപ്പുറം ഉണ്ണിപ്പിരി വീട്ടില്‍ ഷിറാസിന്റെ വീട്ടുമുറ്റത്തു നിന്നാണ് ഇയാള്‍ ബൈക്ക് മോഷ്ടിച്ചത്.


എസ്‌എച്ച്‌ഒ അനില്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവത്ര പുതിയറയില്‍ വീടു കുത്തിപ്പൊളിച്ച്‌ 37 പവന്‍ മോഷ്ടിച്ച കേസിലും നേരത്തെ സുഹൈലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.