26 April 2024 Friday

ഹിസ്മത് ഇന്ത്യൻ സെക്ടർ സംഘടിപ്പിച്ച ദേശിയ ക്വിസ് മത്സരം; കടവല്ലൂർ സ്വദേശിക്ക് രണ്ടാംസ്ഥാനം.

ckmnews



പെരുമ്പിലാവ്: തുർക്കി ആസ്ഥാനമായ് പ്രവർത്തിക്കുന്ന ഹിസ്മത് ഇന്ത്യൻ സെക്ടർ നടത്തിയ ദേശിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കടവല്ലൂർ സ്വദേശിക്ക് രണ്ടാംസ്ഥാനം. ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ് വല്ലപ്പുഴയിലെ ഡിഗ്രി ആദ്യവർഷ വിദ്യാർത്ഥിയും എസ്.കെ.എസ്.എസ്.എഫ് കടവല്ലൂർ വടക്കുമുറി യൂണിറ്റ് പ്രവർത്തകനുമായ അബ്ദുൽ ഹസിബിനാണ് രണ്ടാംസ്ഥാനം ലഭിച്ചത്. ഡൽഹി 15, ഹൈദരാബാദ് 22,  ബാംഗ്ലൂർ 20, പൂനെ 4, കേരളം 6 എന്നി സംസ്ഥാനങ്ങളിൽ നിന്നായി 67 മത്സരാർത്ഥികളാണ്  പങ്കെടുത്തത്. കടവല്ലൂർ വടക്കുമുറി പത്തായത്തിങ്കൽ അബ്ദുൽ റസാഖ് - ഹൈറുന്നിസ ദമ്പതികളുടെ മകനാണ്അബ്ദുൽ ബാസിത്ത് സഹോദരനാണ്.