26 April 2024 Friday

ഗ്യാലപ് ആരോഗ്യ ശുചിത്വ സാക്ഷരത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിയാസ് ബക്കര്‍ നിര്‍വഹിക്കും

ckmnews

ഗ്യാലപ് ആരോഗ്യ ശുചിത്വ സാക്ഷരത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിയാസ് ബക്കര്‍ നിര്‍വഹിക്കും 


ചങ്ങരംകുളം:ഗ്യാലപ് ആരോഗ്യ ശുചിത്വ സാക്ഷരത പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് പ്രശസ്ത സിനിമ താരവും,എഴുത്തുകാരനും സംവിധായകനും കൂടിയായ, നിയാസ് ബക്കർ നിര്‍വഹിക്കും.സ്ത്രീകളിലും കുടുംബങ്ങളിലും മത്സര ബുദ്ധിയോടെയുള്ള ശുചിത്വം ആരോഗ്യ മേഖലയിലുള്ള ശ്രദ്ധക്കും കൂടി കാരണമാകുന്ന രീതിയിലാണ് പവിട്ടിപ്പുറം ഗ്യാലപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ് ഇത്തരമൊരു പദ്ധതിയുമായി പുതുവത്സരത്തെ വരവേൽകുന്നത്.മാറാ രോഗങ്ങളോടും പകർച്ച വ്യാദികളോടും നമുക്ക് ഒന്നിച്ചു പൊരുതാം എന്ന വ്യത്യസ്ത ആശയം ആശയം ഉയർത്തി പിടിച്ചാണ് ഗ്യാലപ് ക്ലബ്ബ്‌ മുന്നോട്ട് പോകുന്നതെന്ന് ക്ലബ്ബ്‌ ഭാരവാഹികൾ പറഞ്ഞു.