01 May 2024 Wednesday

കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി.ഐ രാജേന്ദ്രന്‍ ചുമതലയേറ്റു സിഎ ഫൗസിയ വൈസ് പ്രസിഡണ്ട്

ckmnews

കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി 

പി.ഐ രാജേന്ദ്രന്‍ ചുമതലയേറ്റു 


സിഎ ഫൗസിയ വൈസ് പ്രസിഡണ്ട് 


ചങ്ങരംകുളം:കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി 

പി.ഐ രാജേന്ദ്രന്‍ ചുമതലയേറ്റു.പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ 15 വോട്ടുകൾ നേടിയാണ്  എല്‍ഡിഎഫ് ലെ പി.ഐ.രാജേന്ദ്രനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.യു  ഡി എഫിൽ നിന്നും മത്സരിച്ച എം.കെ.രാജു ( രാജേഷ് )  അഞ്ച് വോട്ടുകൾ നേടി.തുടർന്ന് നടന്ന ചടങ്ങിൽ പി.ഐ രാജേന്ദ്രൻ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.എല്‍ഡിഎഫ് ലെ സിഎ ഫൗസിയ വൈസ് പ്രസിഡണ്ട് ആയും ചുമതലയേറ്റു.