08 May 2024 Wednesday

സുഗതകുമാരി അനുസ്മരണ യോഗം സംഘടിപ്പിച്ചു

ckmnews



കുന്നംകുളം:അന്തരിച്ച സാമൂഹിക പ്രവർത്തകയും കവയത്രിയുമായ സുഗതകുമാരി ടീച്ചറുടെ  അനുസ്മരണ യോഗം സംഘടിപ്പിച്ചു.കുന്നംകുളം കുറുക്കൻ പാറ എക്സൽ പബ്ലിക്ക് സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം കുന്നംകുളം നഗരസഭ കൗൺസിലർ മിഷ സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്തു.കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ  മുഖ്യാതിഥിയായി.പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ് എൻ അധ്യക്ഷനായ ചടങ്ങിൽ ടീച്ചറുടെ ഓർമ്മയ്ക്കായ് ഓർമ്മ തൈ (ആൽമരം) ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നട്ടു.ചടങ്ങിൽ വിക്റ്റർ ടി. ഐ ( എക്സൽ പബ്ലിക്ക് സ്കൂൾ അക്കാദമിക് ഡയറക്ടർ ),പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ല ജോയിൻ സെക്രട്ടറി ഡെന്നീസ്  മാസ്റ്റർ മങ്ങാട്, പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകരായ അബൂബക്കർ പി കെ വിഷ്ണു, ഡോ. വത്സലൻ സി.ബി, റഫീഖ് കടവല്ലൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ജില്ലാ കോഡിനേറ്റർ  ജയപ്രകാശ് കേച്ചേരി സ്വാഗതവും  എക്സൽ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാൾ അനില ഫിലിപ്പ് നന്ദിയും പറഞ്ഞു.പ്രകൃതി പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയും എക്സൽ പബ്ലിക് സ്കൂളും സംയുക്തമായാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.