26 April 2024 Friday

ഗുരുവായൂരും ചാവക്കാടും എൻ ഐ എ റൈഡ്

ckmnews




ചാവക്കാട്: തൃശ്ശൂരില്‍ അഞ്ചുവീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചുവീടുകളിലാണ് പരിശോധന. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിതിരുത്തി, ഗുരുവായൂരിലെ പാലുവായ് എന്നിവിടങ്ങളിലാണ് റെയ്ഡ്. രണ്ടിടത്തും പ്രവാസികളായ വ്യാപാരികളുടെ വീടുകളിലാണ് റെയ്ഡ്. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് വിവരം.