26 April 2024 Friday

കുന്നംകുളത്ത് 1500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.

ckmnews

കുന്നംകുളം:തുറക്കുളം മത്സ്യമാർക്കറ്റിൽ വില്പനക്കെത്തിച്ച 1500 kg ചൂര മീൻ ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്ത പരിശോധനയിൽ പിടികൂടി നശിപ്പിച്ചു.ഇന്ന് പുലർച്ചെ 5 മണിക്ക് നടത്തിയ പരിശോധന യിലാണ് അഴുകിയ മീൻ കണ്ടെത്തിയത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഓപ്പറേഷൻ സാഗർ റാണി യുടെ ഭാഗമായാണ് റെയ്ഡ് നടന്നത്. ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ ഉത്തരവിനെ തുടർന്ന് തൃശൂർ അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നിർദേശം അനുസരിച്ചു ആണ് പരിശോധന നടത്തിയത്.ഫുഡ്‌ സേഫ്റ്റി ഓഫീസർ മാരായ അനിലൻ കെ.കെ, രാജി, ഫിഷറീസ് ഇൻസ്‌പെക്ടർ ഫാത്തിമ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യ മാർക്കറ്റിൽ പരിശോധന നടത്തിയത്.