26 April 2024 Friday

CN TV ലോഗോ പ്രകാശനം ആലംകോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു

ckmnews

CN TV ലോഗോ പ്രകാശനം ആലംകോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു


ചങ്ങരംകുളം:കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ചങ്ങരംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വന്ന ചങ്ങരംകുളം ഓണ്‍ലൈന്‍ മീഡിയക്ക് കീഴില്‍ പുതുതായി ആരംഭിച്ച CN TV യുടെ ലോഗോ പ്രകാശനം പ്രമുഖ സാഹിത്യകാരന്‍ ആലംകോട് ലീലാകൃഷ്ണന്‍ നിര്‍വഹിച്ചു.ചങ്ങരംകുളത്തെയും പരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ച് തികച്ചും പുതുമയോടെ ഏഷ്യനെറ്റ് കേബിള്‍ നെറ്റ് വര്‍ക്കിലൂടെ CN ചാനല്‍ ഇനിമുതല്‍ പ്രദേശത്തെ വീടുകളില്‍ ലഭ്യമാകും.പരീക്ഷണ സംപ്രേഷണം ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനെ നടക്കുമെന്ന് മീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു