27 April 2024 Saturday

കുന്നംകുളത്ത് മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews



കുന്നംകുളം:മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശ്ശൂർ റോഡിൽ കാക്കശ്ശേരി സുക്കിന്  സമീപത്തെ കുളത്തിലാണ് ഇന്ന് ഉച്ചക്ക് 2 മണിയോടെ ഗേൾസ് സ്കൂളിനു സമീപം താമസിക്കുന്ന  ജോർജിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതെന്ന് വീട്ടുകാർ പറയുന്നു. കുന്നംകുളത്തെ ബുക്ക് ബൈൻഡിങ് യൂണിറ്റിലെ തൊഴിലാളിയാണ് ജോർജ്.കുന്നംകുളം ഫയർഫോഴ്സ്  കരയ്ക്കെത്തിച്ച മൃതദേഹം കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ  കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കുന്നംകുളം എസ്.ഐ വി.എസ് സന്തോഷിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.