26 April 2024 Friday

കോട്ട നിലനിര്‍ത്താന്‍ ലീഗ് അട്ടിമറിക്കാന്‍ സിപിഎം ആലംകോട് പഞ്ചായത്ത് വാര്‍ഡ് 8ലും ഇത്തവണ കടുത്ത മത്സരം

ckmnews


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പില്‍ ആലംകോട് പഞ്ചായത്ത് ചിയ്യാനൂര്‍ കിഴക്കേകര ഉള്‍പ്പെടുന്ന വാര്‍ഡ് 8ലും ഇത്തവണ കടുത്ത മത്സരം.ലീഗ് കോട്ടയില്‍ അട്ടിമറി വിജയം നേടാന്‍ സിപിഎം ഇത്തവണ യുവഎഞ്ചിനീയര്‍ കൂടിയായ അബ്ദുല്‍ മജീദിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.നിലവിലെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് കോട്ട നിലനിര്‍ത്താന്‍ ലീഗ് നേതാവ് കൂടിയായ ഇവി ബഷീര്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത്.ബിജെപിയുടെ മോഹനന്‍ ചിയ്യാനൂര്‍ ബിജെപി ക്ക് വേണ്ടി പ്രചരണരംഗത്ത് സജീവമാണ്.