27 April 2024 Saturday

സുഭിക്ഷ കേരളം പദ്ധതി;കൂർക്കകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.

ckmnews

സുഭിക്ഷ കേരളം പദ്ധതി;കൂർക്കകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.


പെരുമ്പിലാവ്:കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ കേരള സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  നടത്തിയ കൂർക്ക കൃഷിയുടെ  വിളവെടുപ്പ് നടത്തി.കടവല്ലൂർ സർവീസ് സഹകരണ ബാങ്കിന്

കീഴിൽ കടവല്ലൂർ വടക്കുമുറിയിൽ മൂന്ന് ഏക്കർ സ്ഥലത്താണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് വിവിധ ഇനം കൃഷികൾ ചെയ്ത് വരുന്നത്.കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു പി ശോഭന, ബാങ്ക് മുൻ പ്രസിഡൻറ് എം ബാലാജി, ബാങ്ക് പ്രസിഡന്റ് ഹനീഫ, 

എം എൻ മുരളീധരൻ, കെകൊച്ചനിയൻ,

ഡയറക്ടർ ബോർഡ് അംഗങ്ങളായ എം എം നൗഷാദ്, ജയകുമാർ, ബിന്ദു ഉണ്ണി, സെക്രട്ടറി ഇൻചാർജ് കമലാക്ഷി,കൃഷി ഓഫീസർ വിജീഷ്, തുടങ്ങിയവർ വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.