26 April 2024 Friday

ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് മാലിന്യം നിറയുന്നു

ckmnews



കടവല്ലൂര്‍:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് മാലിന്യം നിറയുന്നു.പാതയോരത്തെ റോഡിന് ഇരുവശവും  കാടുപിടിച്ചു കിടക്കുന്നതിനാൽ  മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറി ഇരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഭാഗങ്ങളിലായി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി.രാത്രിയുടെ മറവിലാണ്  ഇവിടങ്ങളിൽ മാലിന്യം തള്ളുന്നത്,

റോഡരികിൽ കിടക്കുന്ന മാലിന്യങ്ങൾ  തെരുവുനായകൾ വലിച്ച് റോഡിൽ ഇടുന്നത് നിത്യസംഭവമായിരിക്കുകയാണ്  ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.അറവ് മാലിന്യം, ഹോട്ടലിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ അവശിഷ്ടങ്ങൾ, ബാർബർ ഷോപ്പിൽ നിന്നുള്ള വേസ്റ്റുകൾ, പഴയ വസ്ത്രങ്ങൾ, മദ്യകുപ്പികൾ എന്നിവയും പലഭാഗങ്ങളിലായി റോഡിന് ഇരുവശവും കിടക്കുകയാണ്.