27 April 2024 Saturday

ധാരണയായില്ല.കടവല്ലൂരിൽ സി.പി.ഐ നാലിടത്ത് മത്സരിക്കും

ckmnews

ധാരണയായില്ല.കടവല്ലൂരിൽ സി.പി.ഐ നാലിടത്ത് മത്സരിക്കും 


കടവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സി പി ഐ സ്ഥാനാര്‍ഥികള്‍ 4 വാര്‍ഡുകളില്‍ പത്രിക നല്‍കി. എല്‍ ഡി എഫില്‍ ധാരണയിലെത്താത്തതോടെയാണ് സി പി ഐ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. സി പി ഐക്ക് ഒരു വാര്‍ഡ് നല്‍കാനായിരുന്നു എല്‍ ഡി എഫ് ധാരണ. സ്വതന്ത്ര അടയാളത്തില്‍ പൊതുസമ്മത സ്ഥാനാര്‍ഥിയായിരിക്കണം മത്സര രംഗത്തെന്നും നിബന്ധന ഉണ്ടായിരുന്നു. ഇത് അംഗീകരിക്കാന്‍ സി പി ഐ തയ്യാറായില്ല. തുടര്‍ന്നാണ് സി പി ഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയത്. വാര്‍ഡ് 1 കടവല്ലൂര്‍ ഈസ്റ്റില്‍ സജീവന്‍, 2 വടക്കുമുറി സുനിത, 5 കോടത്തുംകുണ്ട് സജിത, 16 പരുവകുന്ന് പ്രേംരാജ് ചൂണ്ടലാത്ത് എന്നിവരാണ് പത്രിക നല്‍കിയത്.