26 April 2024 Friday

കുന്നംകുളത്ത് യു ഡി എഫുമായി ഇടഞ്ഞ ലീഗ് അഞ്ചിടത്ത് മത്സരിക്കും

ckmnews

കുന്നംകുളത്ത് യു ഡി എഫുമായി ഇടഞ്ഞ ലീഗ് അഞ്ചിടത്ത് മത്സരിക്കും 


കുന്നംകുളത്ത് യു ഡി എഫുമായി ഇടഞ്ഞ മുസ്ലിം ലീഗ് അഞ്ചിടത്ത് മത്സരിക്കും. രണ്ടിടത്ത് സ്വതന്ത്രർക്ക് പിൻതുണ നൽകാനുമാണ് ധാരണ. 

നഗരസഭയിൽ യു ഡി എഫ് പട്ടികയിൽ മുസ്ലിം ലീഗിന് സീറ്റ് നിഷേധിച്ചതാണ് ഒറ്റക്ക് മത്സരിക്കാൻ തീരുമാനമായത്. രണ്ടിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളെ പിൻതുണക്കും' 

ഒന്നാം വാർഡ് മുതുവമ്മൽ - സി.കെ അശോകൻ, കിഴൂർ സൗത്ത് - സുഹാസിനി, കിഴൂർ നോർത്ത് - സി.ബി റാബിയ, ഇരുപത്തിയാറാം വാർഡ് ഇഞ്ചിക്കുന്ന്- ഇ.പി കമറുദ്ദീൻ, വടുതല - ഫാത്തിമ റഫീക്ക് എന്നിവരാണ് ജനവിധി തേടുന്നത്. 

കൂടാതെ ഏഴാം വാർഡ് കക്കാട്  മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി അംബിക മോഹൻ, ഇരുപതാം വാർഡ് - നെഹ്റു നഗർ സ്വതന്ത്ര സ്ഥാനാർത്ഥി എന്നിവരെയും പിൻതുണക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ വ്യക്തമാക്കി. 

നെഹ്റു നഗറിൽ എത് സ്വതന്ത്രനെ പിൻതുണക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 


കോൺഗ്രസുമായി നടത്തിയ സീറ്റ് ചർച്ചയിൽ ആവശ്യപ്പെട്ട വാർഡുകൾ നൽകാതിരുന്നതാണ് ലീഗ് നേതാക്കളെ ചൊടിപ്പിച്ചത്.