26 April 2024 Friday

കളമെഴുത്ത് രംഗത്ത് ശ്രദ്ധേയനായി കാട്ടകാമ്പാൽ സ്വദേശിയായ കൊച്ചു കലാകാരൻ.

ckmnews

കളമെഴുത്ത് രംഗത്ത് ശ്രദ്ധേയനായി കാട്ടകാമ്പാൽ സ്വദേശിയായ കൊച്ചു കലാകാരൻ.


പെരുമ്പിലാവ്:കളമെഴുത്തുരംഗത്തേക്ക് കൊച്ചു കലാകാരൻ. 

 കല്ലാറ്റ് കുറുപ്പൻമാരുടെ പാരമ്പര്യ കുലത്തൊഴിലാണ് കളമെഴുത്തുംപാട്ട് , ആ രംഗത്തേക്ക് ചുവടുവെക്കുന്ന കുരുന്നു കലാകാരനാണ്  പ്രശസ്ത കളമെഴുത്തു കലാകാരനായ ശ്രീ കല്ലാറ്റ് മണികണ്ഠൻ്റെയും ദിവ്യയുടേയും മകനായ പതിമൂന്നുകാരനായ കാട്ടകാമ്പാൽ കല്ലാറ്റ് ഗൗരീനന്ദൻ.വൃശ്ച്ചികം ഒന്നിന് കാട്ടകാമ്പാൽ ഭഗവതീ ക്ഷേത്രത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം.പ്രകൃതിദത്തമായ പഞ്ചവർണ്ണ പൊടികളാൽ ഭദ്രകാളിയുടെ നാലു തൃക്കൈകളോടുകൂടിയ കളം വരക്കുകയും അതിനോടനുബന്ധമായ കളംപാട്ട്, കളം പൊലി, തിരിഉഴിച്ചിൽ, എന്നീ അനുഷ്ഠാന ചടങ്ങുകൾ ഗൗരീനന്ദൻ അരങ്ങിൽ ഒറ്റക്കാണ് ചെയ്തത്.പിതാവായ കല്ലാറ്റ് മണികണ്ഠൻ തന്നെയാണ് ഗുരുവും. പാരമ്പര്യ കലയോടൊപ്പം തന്നെ സ്കൂൾ വിദ്യഭ്യാസവും നടത്തുന്ന ഗൗരീനന്ദൻ കുന്ദംകുളം എക്സൽ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്ന് വർഷം മുമ്പ് ദാരികാവധം പാട്ടിന്  അരങ്ങേറിയ ഗൗരീ നന്ദൻ കാട്ടകാമ്പാൽ പൂരത്തിന് കാളിദാരിക സംവാദത്തിൽ ഉപ ദാരികനായും രംഗത്ത് എത്താറുണ്ട്.  അരങ്ങേറ്റ ചടങ്ങിന് കാട്ടകാമ്പാൽ ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.