26 April 2024 Friday

എല്‍ഡിഎഫ് കടവല്ലൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

ckmnews


പെരുമ്പിലാവ്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷം തന്നെ അധികകാരത്തിൽ വരുമെന്ന് മന്ത്രി എ സി മൊയ്‌തീൻ.കടവല്ലൂർ പഞ്ചായത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ  നടത്തിയ സർവേയിലും എൽ ഡിഎഫ്  ബഹുഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം ബലരാമൻനായർ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ എൽഡിഎഫ് പഞ്ചായത്ത് സെക്രട്ടറി കെ കൊച്ചനിയൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു എം പാലിശ്ശേരി,കുന്നംകുളം ഏരിയ സെക്രട്ടറി എൻ.എൻ സത്യൻ, കടവല്ലൂർ സൗത്ത് എൽ സി സെക്രട്ടറി നൗഷാദ് തുടങ്ങിയവർ  സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ.ബി ജയൻ സ്വാഗതവും അജിത്കുമാർ  നന്ദിയും പറഞ്ഞു.