01 May 2024 Wednesday

പൊതു സ്ഥലം കയ്യേറി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

ckmnews

പൊതു സ്ഥലം കയ്യേറി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.


കുന്നംകുളം :പൊതു സ്ഥലം കയ്യേറി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയവർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷൻ പരിധിയിലെ കുന്നംകുളം മുനിസിപ്പാലിറ്റി, ചൂണ്ടൽ, ചൊവ്വന്നൂർ, കടങ്ങോട്, പോർക്കുളം, കാട്ടാകാമ്പാൽ, കടവല്ലൂർ  എന്നീ പഞ്ചായത്തുകളിലെ  പൊതു റോഡുകളും പൊതു സ്ഥലങ്ങളും കയ്യേറി രാഷ്ട്രീയ കക്ഷികളുടെ പോസ്റ്റർ പതിച്ചും, വൈറ്റ് സിമന്റ്‌, കുമ്മായം എന്നിവ ഉപയോഗിച്ച്  രാഷ്ട്രീയ കക്ഷികളുടെ ചിഹ്നവും മറ്റും വരച്ച്   നാശനഷ്ട്ടമുണ്ടാക്കിയതിനാണ്   വിവിധ രാഷ്ട്രീയ പാർട്ടികളിലെ കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തത്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് സമാധാന പൂർണ്ണമായി നടത്തുവാനും പൊതു സ്വത്തുക്കൾ കയ്യേറി നാശനഷ്ട്ടം ഉണ്ടാക്കുന്നത് തടയുന്നതിനുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ യോഗം പോലീസ് സ്റ്റേഷനിലും പഞ്ചായത്തുകളിലുമായി  നടത്തിയിരുന്നു.

യോഗത്തിൽ കക്ഷികൾക്ക്  കർശന നിർദേശം നൽകിയിരുന്നതുമാണ്. ഈ നിർദ്ദേശം പാലിക്കാത്തവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കേസിൽ ഉൾപ്പെട്ടവർക്കെതിരെ അറസ്റ്റ് മുതലായ നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.