26 April 2024 Friday

ചാലിശ്ശേരി ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ എ.ശ്രീകുമാറിന് പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ ആദരവ്

ckmnews

ചാലിശ്ശേരി ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർ

എ.ശ്രീകുമാറിന് പ്രകൃതിസംരക്ഷണ സംഘത്തിൻ്റെ ആദരവ്


പെരുമ്പിലാവ്:മുഖ്യമന്ത്രിയുടെ 2020 

പോലീസ് മെഡലിന് അർഹനായ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ജനമൈത്രി ബീറ്റ് ഓഫിസറായ എ ശ്രീകുമാറിനെ പ്രകൃതിസംരക്ഷണ സംഘം  ആദരിച്ചു.ചാലിശ്ശേരി പോലീസ് സ്റ്റേഷൻ വെച്ച് നടന്ന ചടങ്ങിൽ പ്രകൃതിസംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി  ഷാജി തോമസ് എൻ ,പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കോർഡിനേറ്റർ മുനീർ കാശാമുക്ക് ,  പ്രകൃതിസംരക്ഷണം മീഡിയ കോഡിനേറ്റർ റഫീഖ് കടവല്ലൂർ,

പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകൻ ഇസ്മായിൽ ചാലിശ്ശേരി,എസ് ഐമാരായ  എൻ പി സത്യൻ,കെ.ഗോപാലൻ,

സി.പി.ഒ കമാൽ ,എസ്.സി.പി.ഒ രഞ്ജിത്ത് തുടങ്ങിയവർ  പങ്കെടുത്തു.കഴിഞ്ഞ  വർഷത്തെ മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള പുരസ്കാരവും എ ശ്രീകുമാറിന്  ലഭിച്ചിട്ടുണ്ട്. അഞ്ചര വർഷമായി ചാലിശ്ശേരിയിൽ സേവനം അനുഷ്ഠിക്കുന്നു.കൊല്ലം ചവറയിൽ അറവിനേഴത്ത് തെക്കതിൽ വീട്ടിൽ  പരേതനായ ആനന്ദൻ നായർ -വിജയമ്മ ദമ്പതിമാരുടെ മകനാണ്.