26 April 2024 Friday

പെരുമ്പിലാവ് പി.എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായ് ഉയർത്തി.

ckmnews

പെരുമ്പിലാവ് 

പി.എച്ച് സി കുടുംബാരോഗ്യ കേന്ദ്രമായ് ഉയർത്തി.


പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ് ( തിപ്പിലശ്ശേരി) പിഎച്ചസി കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു.

 ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ശോഭന, വൈസ് പ്രസിഡന്റ് കെ.ഇ. സുധീർ, മെഡിക്കൽ ഓഫിസർ ഡോ. എൻ. അഭിലാഷ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നതോടെ വൈകിട്ട് 6 മണിവരെ രോഗികൾക്ക് ഒപി സൌകര്യം ലഭ്യമാകും. പുതിയ 2 ഡോക്ടർ, 2 നേഴ്സുമാർ, ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് എന്നിവരും ചാർജെടുത്തിട്ടുണ്ട്. 

ആർദ്രം മിഷന്റെ ഭാഗമായി ലഭിച്ച 15 ലക്ഷം രൂപയും കടവല്ലൂർ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ചാണു അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിച്ചത്.

ലാബ്, ശ്വാസ് ആൻഡ് ആശ്വാസ് ക്ലിനിക്, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി, പാലിയേറ്റീവ് ഓഫിസ്, പൊതുജനാരോഗ്യ വിഭാഗം ഓഫിസ്, വനിത ഫിറ്റനസ് സെന്റർ എന്നിവയും പുതിയതായി തുടങ്ങിയവയിൽ ഉൾപ്പെടുന്നു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് പ്രതിനിധികൾ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തില്ല.