01 May 2024 Wednesday

വട്ടംകുളം സിപിഎൻയുപി സ്കൂളിൽ സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു

ckmnews

വട്ടംകുളം സിപിഎൻയുപി സ്കൂളിൽ 

സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു


എടപ്പാള്‍:പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ സൂത്രണം 2019-20 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി 1 മുതൽ 4 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്തു.വട്ടംകുളം സിപിഎൻയുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തംഗം  എം എ നവാബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി വി ഷെരീഫ അധ്യക്ഷയായി. പിടിഎ പ്രസിഡൻ്റ് വി പി അനീഷ്, പി ജി വിനോദ്, സതീഷ്, എ സുശീല, ഇ സുരേഷ് എന്നിവർ സംസാരിച്ചു.