30 April 2024 Tuesday

കുറ്റിപ്പുറം ടൗണിൽ ആറ് കടകളിൽ മോഷണം ദൃശ്യങ്ങൾ സിസി ടിവിയിൽ 'കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങി

ckmnews

കുറ്റിപ്പുറം ടൗണിൽ ആറ് കടകളിൽ മോഷണം


ദൃശ്യങ്ങൾ സിസി ടിവിയിൽ 'കുറ്റിപ്പുറം പോലീസ് അന്വേഷണം തുടങ്ങി


കുറ്റിപ്പുറം ടൗണിൽ ആറ് കടകളിൽ മോഷണം.ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.ഫെഡറൽ ബാങ്കിന് എതിർവശത്തുള്ള

ലുലു സ്റ്റേഷനറി, ഡി ഫോർ ഡി ജെൻ്റസ് വെയർ, ബാറ്ററി ഹൗസ്, എം സോൺ, ആയൂർവേദ മെഡിക്കൽ കട, എം & എസ് എന്നി കടകളിലാണ് മോഷണം നടന്നത്. ഇതിൽ ലുലു സ്റ്റേഷനറിയിൽ നിന്നും 20,000 രൂപ കവർന്നു.മറ്റു കടകളിൽ നിന്നും 1000, 2000 രൂപകളാണ് മോഷ്ടിച്ചിരിക്കുന്നത്.മുഖം മുടിയും ,കൈയുറയും ധരിച്ചാണ് കള്ളൻ പൂട്ട് പൊളിച്ച് അകത്ത് കടന്നിരിക്കുന്നത്.മോഷണത്തിന്റെ സിസിടിവി ദൃശ്യം ലഭ്യമായിട്ടുണ്ട്.സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്