09 May 2024 Thursday

ചങ്ങരംകുളം പന്താവൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ മിനി ഗുഡ്സ് ലോറി ഉരസി യാത്രക്കാര്‍ക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം പന്താവൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ മിനി ഗുഡ്സ് ലോറി ഉരസി യാത്രക്കാര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:പന്താവൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ മിനി ഗുഡ്സ് ലോറി ഉരസി യാത്രക്കാര്‍ക്ക് പരിക്കേറ്റു.കെഎസ്ആര്‍ടിസിയിലെ യാത്രക്കാരായ അടയൂര്‍ സ്വദേശി ഹരീഷ് ബാബു(39)വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി(67)എന്നിവര്‍ക്കാണ് പരിക്കേറ്റത്.സംസ്ഥാനപാതയില്‍ പന്താവൂര്‍ സെന്ററില്‍ വെള്ളിയാഴ്ച കാലത്ത് 8 മണിയോടെ യാണ് അപകടം.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് കോട്ടക്കല്‍ ഭാഗത്തേക്ക് പോയിരുന്ന മിനി ഗുഡ്സ് ലോറി കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വന്നിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഉരസുകയായിരുന്നു.ബസില്‍ തല ചായ്ച്ച് കിടന്നിരുന്നവരുടെ കൈകള്‍ക്കാണ്  അപകടത്തില്‍ പരിക്ക് പറ്റിയത്.പരിക്കേറ്റ ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു