30 April 2024 Tuesday

ലോകമുത്തച്ഛൻ വിടവാങ്ങി; പിറന്നാൾ അടുത്തിരിക്കെ മരണം

ckmnews


വെനസ്വേല: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ മരണത്തിന് കീഴടങ്ങി. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വെനസ്വേലൻ ജുവാൻ വിസെൻ്റെ പെരസ് മോറ തൻ്റെ 115-ാം ജന്മദിനത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് വിടപറഞ്ഞത്. 2022 ഫെബ്രുവരി നാലിനാണ് 112 വയസും 253 വയസുമുള്ള മോറയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഏറ്റവും പ്രായം കൂടിയ പുരുഷനായി തിരഞ്ഞെടുത്തത്. 1909 മെയ് 27-നായിരുന്നു മോറയുടെ ജനനം

അദ്ദേഹത്തിന് 11 മക്കളുണ്ട്. ഇവർക്കെല്ലാമായി 41 മക്കളുണ്ട്. അവരുടെ മക്കൾക്ക് 18 മക്കളും അവരുടെ മക്കൾക്ക് 12 മക്കളുമുണ്ട്. കഠിനാധ്വാനം,വിശ്രമം, കൃത്യമായ ഉറക്കം, ദൈവഭക്തി എന്നിവയാണ് തൻ്റെ ദീർഘായുസ്സിന് കാരണമെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. 2020-ൽ കൊവിഡിനെയും അദ്ദേഹം അതിജീവിച്ചിരുന്നു.